ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പൊതുജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്.
‘ഇന്ന് നമ്മുടെ നൂറു കണക്കിന് സഹോദരി സഹോദന്മാര്‍ വിശന്നു വലഞ്ഞ കുടുംബത്തോടൊപ്പം അവരുടെ ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണ്. അവരുടെ ഈ ദുര്‍ഘടമായ പാതയില്‍ നിങ്ങളില്‍ മതിയായ കഴിവുള്ളവര്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും അഭയവും നല്‍കണം.’ രാഹുല്‍ ട്വീറ്റ് ചെയ്തു. ഈ സഹായം പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
आज हमारे सैकड़ों भाई-बहनों को भूखे-प्यासे परिवार सहित अपने गाँवों की ओर पैदल जाना पड़ रहा है।इस कठिन रास्ते पर आप में से जो भी उन्हें खाना-पानी-आसरा-सहारा दे सके,कृपा करके दे! कॉंग्रेस कार्यकर्ताओं-नेताओं से मदद की ख़ास अपील करता हूँ।
जय हिंद! pic.twitter.com/ni7vkhRQAZ
— Rahul Gandhi (@RahulGandhi) March 28, 2020