ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്തംബറില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സുചന.
ഇക്കാര്യം മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്.
എന്നാല്‍ സോണിയ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് രാഹുലിനു പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും പാര്‍ട്ടിക്കുള്ളിലെ മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
രാഹുല്‍ നേതൃസ്ഥാനത്തേക്ക് വരുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. പുതുമുഖങ്ങളും യുവാക്കളും നേതൃസ്ഥാനത്തേക്ക് എത്തിയേക്കും.
ഐഎസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവയിലും മാറ്റമുണ്ടായേക്കും.