ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധി റദ്ദാക്കി

ന്യൂഡല്‍ഹി: കുട്ടികളുടെ കൂട്ടമരണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്സ്.

ഗോരഖ്പൂരിലെത്തിയ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രി സന്ദര്‍ശനം റദ്ദാക്കി.

രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. വാര്‍ഡുകളില്‍ ഉള്‍പ്പെടെ കയറുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

എന്നാല്‍ ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.

Top