ആള്‍ക്കൂട്ട കൊലപാതകം; നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്

modi_rahul

ന്യൂഡല്‍ഹി: പശുക്കടത്തിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ
വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയെയാണ് ഈ സംഭവത്തിലൂടെ കാണാന്‍ സാധിക്കുകയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി.

രാഹുലിന്റെ ട്വീറ്റ്…’ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ, മരണാസന്നനായ രക്ബര്‍ ഖാനെ വെറും ആറുകിലോ മീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലെത്തിക്കുന്നതിന് ആള്‍വാറിലെ പൊലീസുകാര്‍ മൂന്നുമണിക്കറാണ് എടുത്തത്. എന്തു കൊണ്ടാണത് ?. ഇതാണ് ക്രൂരമായ’ പുതിയ ഇന്ത്യ. അവിടെ മനുഷ്യത്വം വെറുപ്പിനാല്‍ പകരംവയ്ക്കപ്പെടുന്നു. ഒപ്പം ആളുകള്‍ ഞെരിച്ചമര്‍ത്തപ്പെടുകയും അവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു.
രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.

Top