കോഴിക്കോട്: രാഹുല്‍ ഗാന്ധി ഇടതുമുന്നണിക്കെതിരെ ഒരു വാക്ക് പോലും പറയില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് മറുപടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇപ്പോള്‍ കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിക്ക് മറുപടി പറയാന്‍ രാഹുല്‍ വേണ്ടെന്നും അതിന് തങ്ങള്‍ ഇവിടെയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മതേതര സഖ്യത്തിന് തുരങ്കം വെച്ചത് സിപിഎമ്മാണെന്നും എന്നിട്ടും ആരാണ് ശത്രുവെന്നാണ് അവര്‍ ചോദിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തെ ജനങ്ങള്‍ നിലംപരിശാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇടത്-വലത് മുന്നണികളുടെ പരസ്പര ആക്രമണത്തിനിടെ സിപിഎമ്മിനെതിരെ ഒരു വാക്ക് പോലും പറയില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.