ഇപ്പോള്‍ അനുമതി നല്‍കാനാകില്ല; രാഹുലിനേയും പ്രിയങ്കയേയും മീററ്റില്‍ തടഞ്ഞ് യുപി പൊലീസ്

മീററ്റിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്നും രണ്ട് ദിവസത്തിന് ശേഷം അനുമതി നല്‍കാമെന്നുമാണ് പൊലീസ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനാണ് ഇരുവരും മീററ്റിലേക്ക് പോയത്.

കഴിഞ്ഞ ആഴ്ചയാണ് മീററ്റില്‍ അക്രമാസക്തമായ പ്രതിഷേധം ഉണ്ടാവുകയും രണ്ട് പേര്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തത്. തുടര്‍ന്ന് അക്രമത്തിന് നേതൃത്വം നല്‍കിയവരുടെ ചിത്രങ്ങള്‍ സഹിതം ഉത്തര്‍ പ്രദേശ് പൊലീസ് പോസ്റ്റര്‍ ഇറക്കിയിരുന്നു. മാത്രമല്ല പോസ്റ്ററില്‍ പറയുന്ന അക്രമികളെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് വൊലീസ് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിരുന്നു.

 

Top