ന്യൂഡെല്‍ഹി:റാഫേല്‍ കരാറില്‍ വന്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങള്‍ വാങ്ങാന്‍ ചെലവായ തുക വെളിപ്പെടുത്താനാകില്ലെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടികാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം.
36 വിമാനങ്ങള്‍ക്കായുളള കരാറിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഇത് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യം ആണെന്നും ആയിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
മോദി നേരിട്ടെത്തിയാണ് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തിയതെന്ന് ചൂണ്ടികാട്ടിയ രാഹുല്‍ ചെലവായ തുക സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ഒരു ബിസിനസുകാരനെ സഹായിക്കാനായി മോദി നേരിട്ട് പാരീസില്‍ പോയി റാഫേല്‍ ഇടപാടില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങള്‍ കുറച്ചുകൂടി നട്ടെല്ലിന്റെ ശക്തികാട്ടണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.