ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതി ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതി ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഇത് തനിക്ക് രാഷ്ട്രീയ വിഷയമല്ലെന്നും വൈകാരിക പ്രശ്‌നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോഴായിരുന്നു ദളിത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ക്രൂരത. പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പിന്റെ തിരക്കാണെന്ന കാരണം പറഞ്ഞ് കേസെടുക്കാന്‍ പൊലീസ് വൈകിച്ചെന്ന് ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു.

Top