ന്യൂഡല്‍ഹി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടനെ തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പായി പ്രഖ്യാപനം വേണോ എന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുക്കുമെന്ന് ചെന്നിത്തലയും വ്യക്തമാക്കി.
അധ്യക്ഷന്റെ നിയമനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം ആയേക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നല്‍കുന്ന സൂചന.