സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹിന്ദുത്വയെ ഐഎസ് തീവ്രവാദത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

അയോധ്യയെക്കുറിച്ചുള്ള ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്’ എന്ന തന്റെ പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. ”സനാതന ധര്‍മ്മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് ” ഖുര്‍ഷിദ് പുസ്തകത്തില്‍ എഴുതിയത്.

ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും ഒരേ സംഗതിയാണോ? ആണെങ്കില്‍ രണ്ടിനും ഒരേ പേര് പോരേ? രണ്ടും തീര്‍ത്തും വ്യത്യസ്തമായ സംഗതികളാണ്. മുസ്‌ലിങ്ങളെയും സിഖുകാരെയുമെല്ലാം കൊല്ലുന്നത് ഹിന്ദൂയിസമാണോ? ഹിന്ദുത്വയാണത്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Top