ഡല്‍ഹി: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്ന് രാഹുല്‍ ഗാന്ധി. താന്‍ മതത്തെ മുതലെടുക്കാന്‍ ശ്രമിക്കാറില്ലെന്നും മതത്തിന്റെ തത്വങ്ങളില്‍ ജീവിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യഥാര്‍ഥ വിശ്വാസികള്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്ന് അസാമില്‍ മൂന്നാം ദിന ഭാരത് ജോഡോ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ലഖിംപൂര്‍ ജില്ലയിലെ ബോഗി നദിയില്‍ നിന്നാണ് മൂന്നാം ദിന പര്യടനം ആരംഭിച്ചത്. യാത്ര ഇന്ന് അരുണാചല്‍ പ്രദേശിലേക്ക് കടക്കും.