rahul gandhi says about prime minister

ന്യൂഡല്‍ഹി : റിസര്‍വ്വ് ബാങ്ക് ഉത്തരവുകള്‍ മാറ്റുന്നത് പ്രധാന മന്ത്രി ഉടുപ്പ് മാറുന്നത് പോലെയാണെന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ നിയന്ത്രണം അവസാനിക്കാന്‍ പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.

അതേസമയം പഴനോട്ടുകളുടെ കാര്യത്തില്‍ ഇനി ഇളവുകളുണ്ടാകില്ലെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.

നോട്ട് അസാധുവാക്കലിന് ശേഷം സര്‍ക്കാരിന്റെയും ആര്‍.ബി.ഐ യുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പഴയ നോട്ടുകള്‍ വന്‍ തോതില്‍ ബാങ്കില്‍ തിരിച്ചെത്തിയിരുന്നു.

ഇതോടെ പഴയ നോട്ട് 5000 രൂപയിലധികം ഒറ്റത്തവണയേ നിക്ഷേപിക്കാവൂ എന്ന പുതിയ നിയന്ത്രണവുമായി ആര്‍ ബി ഐ ഇന്നലെ രംഗത്തെത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

പ്രധാന മന്ത്രി ഉടുപ്പുമാറുന്നപോലെയാണ് ആര്‍.ബി.ഐ ഉത്തരവുകള്‍ മാറ്റുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ പഴയ നോട്ടുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഈ മാസം 30 ന് ശേഷം കൂടുതല്‍ കര്‍ശനമാകുമെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയത്.

വരുന്ന പത്ത് ദിവസത്തേക്കും അതിന് ശേഷവും വിതരണം ചെയ്യാന്‍ ആവശ്യമായ കറണ്‍സികള്‍ റിസര്‍വ്വ് ബാങ്കിലുണ്ടെന്നും ആശങ്ക വേണ്ടന്നും അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളും ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇതിനകം തന്നെ വലിയ അളവില്‍ വര്‍ധിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.

പി ടി സി നിലവില്‍ പുതിയ 2000,500 രൂപാ നോട്ടുകളുടെ അച്ചടി പാതി പോലും പൂര്‍ത്തിയാട്ടില്ല, ഈ സാഹചര്യത്തില്‍ ഒരു പക്ഷേ ഡിസംബര്‍ 30 ന് ശേഷവും പണംപിന്‍വലിക്കല്‍ നിയന്ത്രണം തുടരാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുമെന്നാണ് സൂചന.

Top