ന്യൂഡല്‍ഹി: രാജ്യത്ത് സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത് 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ‘ദേശീയ ധനസമ്പാദന പദ്ധതി’യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കലിന്റെ തിരക്കിലാണെന്നും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കോവിഡിന്റെ പുതുതരംഗം തടയാന്‍ വാക്സിനേഷന്റെ വേഗത കൂട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായ ഭാഷയിലാണു രാഹുല്‍ വിമര്‍ശിക്കുന്നത്.

Rising #COVID numbers are worrying. Vaccination must pick up pace to avoid serious outcomes in the next wave.

Please take care of yourselves because GOI is busy with sales.
— Rahul Gandhi (@RahulGandhi) August 26, 2021

വാക്സീന്‍ ദൗര്‍ലഭ്യം, വില നിര്‍ണയം, മഹാമാരി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാതിരിക്കുന്നതിനെയും രാഹുല്‍ വിമര്‍ശിച്ചു.