കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റയ്ക്കായാലും പൊരുതുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നാലും പൊരുതുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് സംഭവിക്കുന്നത് വലിയ ദുരന്തമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

കര്‍ഷക സമരത്തെക്കുറിച്ച് ലഘുപുസ്തകം പുറത്തിറക്കി. നാലഞ്ച് പേരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് രാജ്യം ഭരിക്കുന്നത്. ഈ വ്യവസായികള്‍ മാധ്യമ പിന്തുണയും മോദിക്കും കേന്ദ്രസര്‍ക്കാരിനും ഉറപ്പാക്കുന്നു. കാര്‍ഷിക മേഖലയിലും കുത്തക വത്കരണത്തിന് നീക്കം നടക്കുന്നുണ്ട്. യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണ് കര്‍ഷകരെന്നും രാഹുല്‍ പറഞ്ഞു.

രഹസ്യ വിവരം എങ്ങനെയാണ് അര്‍ണബിന് കിട്ടിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു. അര്‍ണബ് ഗോസാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. വിവരം അര്‍ണബിന് ചോര്‍ത്തിയവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്ഥാനും ഇത് സംബന്ധിച്ച വിവരം കിട്ടി കാണുമെന്നും അദ്ദേഹം പറഞ്ഞു.

Top