കര്‍ഷക സമരം; ഇനിയും എത്ര കര്‍ഷകരുടെ ജീവന്‍ പൊലിയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ സമരഭൂമിയില്‍ ഇനിയും എത്ര കര്‍ഷകരുടെ ജീവന്‍ പൊലിയേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കഴിഞ്ഞ 17 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ സമരഭൂമിയില്‍ 11 കര്‍ഷകര്‍ മരിച്ചുവെന്ന മാധ്യമവാര്‍ത്ത ഉദ്ധരിച്ചുകാണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

11 കര്‍ഷക സഹോദരങ്ങള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും മോദി സര്‍ക്കാരിന് യാതൊരു അനുകമ്പയുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അവര്‍ക്ക് പണം നല്‍കുന്നവര്‍ക്കൊപ്പമാണെന്നും രാജ്യത്തെ അന്നദാതാക്കള്‍ക്കൊപ്പമല്ലെന്നും സുര്‍ജേവാല ആരോപിച്ചു. ഭരണഘടനാ ഉത്തരവാദിത്വമാണോ അതോ ധാര്‍ഷ്ട്യമാണോ കേന്ദ്രത്തിന് വലുതെന്ന കാര്യം രാജ്യത്തിന് അറിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Top