ന്യൂഡല്‍ഹി: കോവിഡ് പരിശോധനയുടെ എണ്ണം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിനെ തോല്‍പ്പിക്കാന്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കോവിഡിനെ തോല്‍പ്പിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കൂട്ട ടെസ്റ്റിംഗാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസ്സം നേരിടുന്നുണ്ട്. പ്രധാനമന്ത്രി ആദ്യം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്’, – എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.