ഗാന്ധിനഗർ: നരേന്ദ്ര മോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി ഗുജറാത്ത് പര്യടനം ആരംഭിച്ചു.
ഗുജറാത്ത് സര്‍ക്കാരിനെ ഭരിക്കേണ്ടത് ഡല്‍ഹിയില്‍ നിന്നല്ല, ഗുജറാത്തില്‍ നിന്ന് തന്നെയാകണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പര്യടനത്തിന്റെ രണ്ടാം ദിവസം പൊതു യോഗത്തില്‍ സംസാരിക്കവേയാണ് രാഹുലിന്റെ വിമര്‍ശം.
പര്യടനത്തിന്റെ ഭഗമായി ഇന്ന് രാഹുല്‍ ഗാന്ധി വിവിധ വ്യാപാരി,കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇന്നലെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ പര്യടനം ആരംഭിച്ചത്.
ഇന്ന് രാവിലെ ജമുനാ നഗറിലെ വ്യാപരികളുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പര്യടനത്തിന്റെ രണ്ടാം ദിന പരിപാടികള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് ഖിമ്റാന ഗ്രാമത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ രാഹുല്‍ സംസാരിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ ഡല്‍ഹിയിലാണെന്നും, അതിന് അന്ത്യം കുറിക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഇന്നലെ ഏഴ് പൊതുയോഗങ്ങളില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി ഇന്ന് ആറ് പരിപാടികളിലായിരിക്കും പങ്കെടുക്കുക.
വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടില്‍ നടക്കുന്ന കര്‍ഷക റാലിയോടെ ഇന്നത്തെ പ്രചാരണത്തിന് സമാപനമാകും.ജി.എസ്.ടി, നോട്ട് നിരോധം എന്നിവ ചെറുകിട-ഇടത്തരം വ്യാപാരികളിലും, കര്‍ഷകരിലും ഉണ്ടാക്കിയ പ്രതിസന്ധിയും, തൊഴിലില്ലായ്‍മ ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാം ദിവസവും രാഹുലിന്റെ പ്രാചരണ റാലി.
തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചിലയിടങ്ങില്‍ രാഹുല്‍ കാളവണ്ടിയില്‍ പ്രചാരണം നടത്തിയിരുന്നു.
ഇന്നും സമാനമായ പ്രചാരണ പരിപാടികള്‍ ഉണ്ടാകും.നിര്‍ണ്ണായകമായ സൌരാഷ്ട്ര മേഖലയില്‍ നടക്കുന്ന യാത്ര ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ ഇളക്കമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.