ന്യൂഡല്‍ഹി: മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനു നേരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
‘മണിപ്പുരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം, രാഷ്ട്രത്തെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന് കഴിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ആക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നു. നിങ്ങളുടെ ത്യാഗം രാജ്യം ഓര്‍മിക്കും’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
मणिपुर में सेना के क़ाफ़िले पर हुए आतंकी हमले से एक बार फिर साबित होता है कि मोदी सरकार राष्ट्र की सुरक्षा करने में असमर्थ है।
शहीदों को मेरी श्रद्धांजलि व उनके परिवारजनों को शोक संवेदनाएँ। देश आपके बलिदान को याद रखेगा।
— Rahul Gandhi (@RahulGandhi) November 13, 2021
അതേസമയം, ഭീകരര്‍ നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. സൈനികരുടെ ത്യാഗം ഒരിക്കലും മറക്കാനാകില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘മണിപ്പുരില്‍ അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം അറിയിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. എന്റെ മനസ്സ് ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.