ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ വിദഗ്ദ്ധരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കാനാണ് രാഹുല്‍ സിലിക്കണ്‍ വാലിയിലേക്ക് പോകുന്നതെന്ന് പാർട്ടിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.
സെപ്തംബര്‍ 11 ന് നടക്കുന്ന വിദഗ്ദ്ധരുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നത്.
രാജ്യാന്തര തലത്തില്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് ഇന്ത്യ നേടിയ മുന്നേറ്റത്തിന് പിന്നാലെ രാജ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വഴിയെ നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം.
ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഇംരംഗത്ത് വന്‍ നിക്ഷേപം തുടങ്ങിയ സാഹചര്യത്തിലാണിത്.
നോര്‍വെ സന്ദര്‍ശനത്തിനിടെ ബയോ ടെക്‌നോളജി രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു.