Rahul Gandhi to embark on Kisan Yatra

ദേവരിയ (ഉത്തര്‍പ്രദേശ്): ലോക് സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ് പേ ചര്‍ച്ചയ്ക്കു സമാനമായ ഖാട്ട് സഭയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര ഇന്ന് ആരംഭിക്കുന്നു.

യുപിയിലെ ദേവരിയ മുതല്‍ ഡല്‍ഹിവരെ രാഹുല്‍ നടത്തുന്ന കര്‍ഷക യാത്ര അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ജനകീയ യാത്രയാകും.

2,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ആളുകളുമായി സംവദിക്കാനാണ് ഖാട്ട് സഭയിലൂടെ രാഹുല്‍ ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ 27 വര്‍ഷത്തിനുശേഷം ഭരണത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസിന്റെ പ്രയത്‌ന ഭാഗമാണ് രാഹുലിന്റെ യാത്ര.

മോദിക്കായി ചായ് പേ ചര്‍ച്ച എന്ന ആശയംകൊണ്ടുവന്ന പ്രശാന്ത് കിഷോറാണ് രാഹുലിന്റെ ഖാട്ട് സഭയ്ക്കും ചുക്കാന്‍ പിടിക്കുന്നത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ് ദേവരിയ മുതല്‍ ഡല്‍ഹിവരെയുള്ള തന്റെ യാത്രയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാവിലെ 10.30 മുതല്‍ രാത്രി 9.30വരെയാണ് രാഹുലിന്റെ യാത്ര നിശ്ചയിച്ചിരിക്കുന്നത്.

Top