ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെയും ഷായുടെയും വെറുപ്പിന്റെ അജണ്ടയെ എതിര്‍ക്കുന്ന ഏതൊരാളെയും ”അര്‍ബന്‍ നക്‌സല്‍” എന്ന് മുദ്രകുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവെന്നും സര്‍ക്കാരിന്റെ ശിങ്കിടിയായ എന്‍.ഐ.എ.യ്ക്ക് അതിനെ ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി.
Anyone who opposes the MOSH agenda of hate is an “Urban Naxal”.
Bhima-Koregaon is a symbol of resistance that the Government’s NIA stooges can never erase. https://t.co/vIMUSs2pjL
— Rahul Gandhi (@RahulGandhi) January 25, 2020