ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സൈനികര്‍ ജീവത്യാഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നല്‍കിയതായും ആരോപിച്ചു.
വീരമൃത്യു വരിച്ച സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുല്‍ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
The brave are martyred. Their families struggle.40 Jawans give their lives but are denied the status of “Shaheed”. While this man has never given & only taken. He’s gifted 30,000Cr of their money & will live happily ever after. Welcome to Modi’s NEW INDIA.https://t.co/VjiJvSzN2h
— Rahul Gandhi (@RahulGandhi) February 21, 2019