ന്യൂഡല്‍ഹി: ലോകത്ത് ആരെയും ഭയക്കില്ലെന്നും അനീതിക്ക് മുന്നില്‍ തല കുനിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസത്യത്തിനെതിരായ പോരാട്ടത്തില്‍ എന്തും സഹിക്കുമെന്നും ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ സൂചിപ്പിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

‘मैं दुनिया में किसी से नहीं डरूंगा… मैं किसी के अन्याय के समक्ष झुकूं नहीं, मैं असत्य को सत्य से जीतूं और असत्य का विरोध करते हुए मैं सभी कष्टों को सह सकूं।’

गाँधी जयंती की शुभकामनाएँ।#GandhiJayanti
— Rahul Gandhi (@RahulGandhi) October 2, 2020

ഈ ലോകത്ത് ആരെയും ഞാന്‍ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. എല്ലാ അസത്യങ്ങളേയും സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തില്‍ എന്ത് പീഡനവും ഞാന്‍ സഹിക്കും. ഗാന്ധി ജയന്തി ആശംസകള്‍’ – രാഹുല്‍ ട്വീറ്റ് ചെയ്തു.