രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്കില്ല, പകരം ഇടുക്കി ചെറുതോണിയില്‍ പോകും

Rahul Gandhi-flood

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്കുള്ള യാത്ര റദ്ദാക്കി. പകരം അദ്ദേഹം ഇടുക്കി ചെറുതോണിയിലേയ്ക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കാലാവസ്ഥ മോശമായതിനാല്‍ ആണ് വയനാട് യാത്ര രാഹുല്‍ റദ്ദാക്കിയത്.

കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ദുരിതമനുഭവിയ്ക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും, സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ സഹായങ്ങള്‍ കിട്ടുന്നതിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ഡിസിസി സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

Top