ചെന്നൈ : ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
മരുന്നുകളോട് കരുണാനിധി പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടകള്‍ പറയുന്നത്. ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി. മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, ആശുപത്രി പരിസരത്തു തടിച്ചുകൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചുവരികയാണ്.