ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നിഗൂഢ ശക്തിയുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മദ്ധ്യപ്രദേശിലെ വോട്ടെടുപ്പ് യന്ത്രങ്ങള്‍ വിചിത്രമായാണ് പെരുമാറുന്നത്, ചിലര്‍ ബസ് തട്ടിയെടുക്കുകയും രണ്ട് ദിവസത്തേക്ക് അപ്രത്യക്ഷമാകുകയും ചെയ്തു. വേറെ ചിലരെ മദ്യപിച്ച നിലയില്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
രണ്ട് സംസ്ഥാനങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ വിജയം ഉറപ്പാക്കാന്‍ എല്ലാ പരിശ്രമവും നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മദ്ധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയതെന്ന വാര്‍ത്തയെ തുടര്‍ന്നാണ് രാഹുലിന്റെ പരിഹാസം.