ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സീന്‍ ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ആധുനിക സാങ്കേതിക വിദ്യയും സ്മാര്‍ട് ഫോണ്‍ ഉപയോഗവും പരിചയമില്ലാത്ത ഗ്രാമ നിവാസികള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണു കോണ്‍ഗ്രസ്. വാക്‌സീന്‍ സ്വീകരിക്കാന്‍ കോവിന്‍ പോര്‍ട്ടല്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
‘ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ കൊണ്ടു മാത്രം കാര്യമില്ല. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സീന്‍ ലഭിക്കാനുള്ള നടപടികള്‍ വേണം. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത ആളുകള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ അവകാശമുണ്ട്-‘ രാഹുല്‍ ട്വീറ്റ് ചെയ്തു.