രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടില്‍; നേതാക്കളുമായി ചര്‍ച്ച നടത്തും

വയനാട്: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടില്‍. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂര്‍ വഴി തിരികെ പോകും.

അതേസമയം, യുഡിഎഫ് ജില്ലാ യോഗം ഇന്ന് ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ചര്‍ച്ചയായ കല്‍പറ്റ നിയമസഭാ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യം ചര്‍ച്ചയായില്ലെന്ന് ജില്ല യുഡിഎഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ പ്രതികരിച്ചു. പരസ്യമായി സീറ്റ് ആവശ്യം ഉന്നയിക്കാന്‍ ലീഗിന് അവകാശമുണ്ട്. എന്നാല്‍ യോഗത്തില്‍ ലീഗ് ആവശ്യം ഉന്നയിച്ചില്ല. സംസ്ഥാന നേതൃത്വത്തിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കേണ്ടത് എന്നും ആര് കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ എത്തിയാലും യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top