ന്യൂഡല്‍ഹി: സ്വാകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്തപ്രഹരമാണ് വിധിയെന്നും, നിരീക്ഷണത്തിലൂടെ പൗരന്മാരെ നിശ്ശബ്ദരാക്കാമെന്ന ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനേറ്റ തിരിച്ചടിയാണിതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് സ്വകാര്യത മൗലികാവകാശമാണെന്ന് വിധി പുറപ്പെടുവിച്ചത്.