ഡൽഹി : കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും. ചീഫ് വിപ്പ് കൂടിയായ കൊടിക്കുന്നില്‍ സുരേഷിനാണ് പരിപാടിയുടെ എകോപന ചുമതല. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിവേദനം.
കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുല്‍ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു. കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.