ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപി രാഹുലിന്റെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ എല്ലാ കോണുകളും രാഹുലിന്റെ ശബ്ദം കേള്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ വാര്‍ത്ത വിദേശ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രാന്‍സിലെ ആര്‍എഫ്ഐ, ഗാര്‍ഡിയന്‍ ഓസ്ട്രേലിയ, സൗദി അറേബ്യയിലെ അഷ്റഖ് ന്യൂസ്, സിഎന്‍എന്‍ ബ്രസീല്‍, ദി വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക് എത്തുകയാണ്. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വവും ഇന്ന് പുനഃസ്ഥാപിച്ചു.