ന്യൂഡല്‍ഹി :ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. പരാമര്‍ശത്തിന്റ പേരില്‍ വിചാരണക്ക് തയ്യാറെന്ന് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു.
പരാര്‍ശം ആവര്‍ത്തിക്കുക തന്നെ ചെയ്യും. ഗോഡ്‌സെയുടെ സഹോദരന്‍ പറഞ്ഞ കാര്യമാണ് താന്‍ ആവര്‍ത്തിച്ചതെന്നും രാഹുല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശത്തിലെവിടെയും താന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും, ആര്‍എസ്എസുമായി ബന്ധപ്പെട്ട ആളുകളാണ് ഗാന്ധി വധത്തിന് പിന്നിലെന്നാണ് പറഞ്ഞതെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്നും, പറഞ്ഞ ഓരോ വാക്കുകളിലും ഉറച്ച് നില്‍ക്കുമെന്നും പ്രഖ്യാപിച്ച് രാഹുല്‍ കോടതിക്ക് പുറത്ത് രംഗത്തെത്തിയിരുന്നു. ഈ നിലപാടാണ് അദ്ദേഹം കോടതിയില്‍ ആവര്‍ത്തിച്ചത്.