പനാജി: അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ലെന്ന് രാഹുല്‍ നിലപാട് കടുപ്പിക്കുന്നതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. ഗോവ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോഡങ്കറാണ് ഇന്ന് രാജി അറിയിച്ചത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനും സ്വതന്ത്രമായി പുതിയ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ് കൂട്ട രാജിയിലൂടെയുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍ നടക്കുന്നത്.
എഐസിസി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹയാണ് ആദ്യം രാജിവച്ചത്. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്ന് തന്‍ഹ ആഹ്വാനം ചെയ്തിരുന്നു. ഡല്‍ഹി, തെലുങ്കാന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരും രാജിവച്ചു. എഐസിസി സെക്രട്ടറിമാരും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടു.