ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇത് ലോക്‌സഭയില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.കൂടാതെ പ്രതിപക്ഷത്തെ നേരിടാന്‍ മേദിക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു,