ന്യൂഡല്‍ഹി: ഇന്നലെയാണ് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ച കാര്യം രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ അറിയിച്ചത്. പുതിയ അധ്യക്ഷനെ ഉടനെ കണ്ടെത്തണമെന്നും അതിന് ഒട്ടും തന്നെ വൈകിക്കൂടെന്നും കാണിച്ചായിരുന്നു രാഹുലിന്റെ രാജി.
ഇതിന് പിന്നാലെ രാഹുലിനെ പിന്തുണച്ച് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി.’നിങ്ങളെ പോലെ ഇത് ചെയ്യാന്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ധൈര്യമുണ്ടാകൂ, നിങ്ങളുടെ തീരുമാനത്തില്‍ അങ്ങേയറ്റത്തെ ആദരവുണ്ട്-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
Few have the courage that you do @rahulgandhi. Deepest respect for your decision. https://t.co/dh5JMSB63P
— Priyanka Gandhi Vadra (@priyankagandhi) July 4, 2019