രാഹുല്‍ഗാന്ധി വയനാട് കളക്ട്രേറ്റില്‍ : നിവേദനങ്ങള്‍ സ്വീകരിച്ചു

കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പി.യുമായ രാഹുല്‍ഗാന്ധി വയനാട് കളക്ട്രേറ്റിലെ എംപി ഫെസിലിറ്റേഷന്‍ ഓഫിസ് സന്ദര്‍ശിച്ചു. പ്രാദേശിക ജനപ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

കളക്ടറേറ്റിലെ സന്ദര്‍ശനത്തിന് ശേഷം കല്‍പറ്റയിലെ കമ്പളക്കാട് നിന്നാണ് ശനിയാഴ്ചയിലെ റോഡ് ഷോ തുടങ്ങുന്നത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം എന്നിവടങ്ങളിലും അദ്ദേഹം റോഡ് ഷോ നടത്തും.

1 മുതല്‍ 1.30 വരെ മാനന്തവാടി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് മുതല്‍ ഗാന്ധി ജംക്ഷന്‍വരെ റോഡ് ഷോ. 2.30 മുതല്‍ 3 വരെ പുല്‍പള്ളി വില്ലേജ് ഓഫിസ് ജംക്ഷന്‍ മുതല്‍ താഴെയങ്ങാടി വരെ റോഡ് ഷോ. 4 മുതല്‍ 4.30 വരെ ബത്തേരി കോട്ടക്കുന്ന് ജംക്ഷന്‍മുതല്‍ അസംപ്ഷന്‍ ജംക്ഷന്‍ വരെ റോഡ് ഷോ. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങള്‍ ഉള്ളതിനാല്‍ അതീവ്ര സുരക്ഷാവലയത്തിലാകും യാത്ര. കല്‍പറ്റയില്‍ തങ്ങുന്ന രാഹുല്‍ നാളെ തിരുവമ്പാടി മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ദില്ലിയിലേക്ക് മടങ്ങും.

Top