തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണെന്ന പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്‍. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതു മുതല്‍ സിപിഎം നേതാക്കളെല്ലാം രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഴിച്ചു വിടുന്നത്. അതില്‍ ഒടുവിലത്തേതാണ് ജി സുധാകരന്‍ നടത്തിയ പരാമര്‍ശം.
എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്. ‘പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധി’,എന്നും ജി സുധാകരന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പിക്കാനായി കേരളത്തിലേക്ക് നിങ്ങള്‍ വരേണ്ടതില്ലെന്നും ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് രാഹുല്‍ അമുല്‍ബേബി തന്നെയെന്ന് കളിയാക്കി വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു.