പത്തനംതിട്ട: മന:പൂര്‍വ്വം പൊലീസ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന് രാഹുല്‍ ഈശ്വര്‍. ഇത് സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
റാന്നി മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തില്‍ എക്‌സ്പ്രസ് കേരളയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എട്ടാം തിയതി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്താന്‍ കഴിയാത്തത് മുന്‍ കൂട്ടി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ആയതിനാലാണ് എത്താന്‍ കഴിയാതിരുന്നത്. ഏതാനും മണിക്കൂറുകള്‍ വൈകി ആണെങ്കിലും പിന്നീട് ഒപ്പിട്ടു. എന്നാല്‍ പൊലീസ് പക പോക്കാന്‍ മന:പൂര്‍വ്വം ഇപ്പോള്‍ ജാമ്യം റദ്ദാക്കിക്കുകയാണ് ചെയ്തത്. ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേ സമയം ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തില്‍ രാഹുലിനെ പൊലീസ് അറസ്റ്റു ചെയ്യുമെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.