കൊച്ചി: രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് മാസം പമ്പയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ പൊലീസ് മന:പൂര്‍വ്വം തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും, അറസ്റ്റ് സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാഹുല്‍ ഈശ്വറിന്റ മേല്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. യുവതികള്‍ ശബരിമലയില്‍ കയറാതിരിക്കാന്‍ പല മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ പ്ലാന്‍ ബി, പ്ലാന്‍ സി പോലുള്ള പദ്ധതികളുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതേതുടര്‍ന്ന് രാഹുല്‍ ഈശ്വറിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു