കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്ക് തിരിച്ച് വരില്ലെന്ന് രാഹുല്‍ ഈശ്വര്‍.
ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി.
തനിക്കെതിരെ പൊലീസ് മന:പൂര്‍വ്വം തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇത് സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രാഹുല്‍ ഈശ്വറിന്റ മേല്‍ പൊലീസ് ചുമത്തിയിട്ടുള്ളത്. യുവതികള്‍ ശബരിമലയില്‍ കയറാതിരിക്കാന്‍ പല മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ പ്‌ളാന്‍ ബി, പ്ലാന്‍ സി പോലുള്ള പദ്ധതികളുണ്ടെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
പൊലീസിന്റെ നിയന്ത്രണങ്ങളെ മറികടന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ഇതേതുടര്‍ന്ന് രാഹുല്‍ ഈശ്വറിനോട് റാന്നിയിലും നിലയ്ക്കലേക്കും പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു