രാഹുൽ കെ പി ബയോ ബബിൾ വിട്ട് മുംബൈയിലേക്ക് പോകും; ആറ് ആഴ്ച വരെ വിശ്രമം

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പി ബയോ ബബിൾ വിടും. പരിക്കേറ്റ താരം കൂടുതൽ ചികിത്സയ്ക്ക് വേണ്ടി ബയോ ബബിൾ വിട്ട് മുംബൈയിലേക്ക് പോകും എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

രാഹുൽ കെ പി ഒരു മാസത്തിൽ അധികം കളം വിട്ടു നിൽക്കേണ്ടി വരും. താരത്തിന് മസിൽ ഇഞ്ച്വറിയാണ്‌. നാലു മുതൽ ആറ് ആഴ്ച വരെ രാഹുൽ കെ പിക്ക് വിശ്രമം വേണ്ടിവരും. ഈ സീസണിൽ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയാണിത്.

സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു. നോർത്ത് ഈസ്റ്റ്, ബെംഗളൂരു എഫ് സി, ഒഡീഷ, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരെയുള്ള ബ്ലാസ്റ്റേഴ്സ് മത്സരം രാഹുലിന് നഷ്ടമാകും.

Top