സൺ ഓഫ് ഗാങ്സ്റ്ററിൽ ടാക്സി ഡ്രൈവർ വേഷത്തിൽ രാഹുൽ മാധവ്

ഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച സൺ ഓഫ് ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തിൽ യുവനടൻ രാഹുൽ മാധവ് ടാക്സി ഡ്രൈവറുടെ വേഷത്തിലെത്തും. കാളി എന്ന വിളിപ്പേരുള്ള കാളിദാസൻ എന്ന കഥാപാത്രമായാണ് രാഹുൽ മാധവ് ചിത്രത്തിലെത്തുന്നത്.

പൊളിറ്റിക്കൽ റൊമാന്റിക് ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. കൈലാഷ്, ടിനി ടോം, ജാഫർ ഇടുക്കി. രാജേഷ് ശർമ, ഹരികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം കാർത്തിക ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Top