Rahul must be booked for sedition: Sadhvi Niranjan Jyoti

റാഞ്ചി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അസോസിയേഷന്‍ നേതാവ് കനയ്യ കുമാറിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ദേശവിരുദ്ധനെന്ന് കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി.

രാജ്യദ്രോഹക്കുറ്റത്തിന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ, വ്യവസായ സഹമന്ത്രിയായ സാധ്വി നിരഞ്ജന്‍ ജ്യോതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇന്ത്യയുടെ പ്രതിഛായ ലോകത്തിനു മുന്‍പില്‍ കളങ്കപ്പെടുത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ 19 മാസമായി രാജ്യത്തിനു ശുഭ പ്രതിഛായ സൃഷ്ടിക്കാന്‍ ഞങ്ങള്‍ അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവര്‍ക്കു പിടിക്കുന്നില്ലെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.

രാജ്യസ്‌നേഹത്തിന്റെ അര്‍ഥം എന്തെന്ന് രാഹുലിന് അറിയില്ല. അധികാരത്തിലെത്താത്തതിന്റെ വേദനയില്‍ നിന്നാണ് രാഹുല്‍ സംസാരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ അവര്‍ക്കു തന്നെ ദോഷകരമാകും, അവര്‍ കൂട്ടിച്ചേര്‍ത്തു.

Top