രാഹുലിനും പാണ്ഡ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സൗരവ് ഗാംഗുലി രംഗത്ത്. ഇരുവരും ടെലിവിഷന്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതുമായ് ബന്ധപ്പെട്ട വിഷയത്തിലാണ് ഗാംഗുലി പ്രതികരിച്ചിരിക്കുന്നത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഇരുവര്‍ക്കുമെതിരെ ബിസിസിഐ കര്‍ശന നടപടി എടുക്കണമെന്നും ഗാംഗുലി പറഞ്ഞു.
താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ മുന്നില്‍ നിയന്ത്രണമില്ലാതെ എല്ലാം വിളിച്ച് പറഞ്ഞ് ടീമിലെ മറ്റു കളിക്കാരെ കൂടി മോശക്കാരാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ പരിഹസ്യരാക്കുകയും ചെയ്ത അവസ്ഥ ഉണ്ടാക്കിയെന്നും, താനാണ് ക്യാപ്റ്റനെങ്കില്‍ പിന്നെ ഇവര്‍ ഇന്ത്യന്‍ ടീമിന്റെ പടി പോലും ചവിട്ടില്ലെന്നുമായിരുന്നു ഗാംഗിലിയുടെ പ്രതികരണം.