തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാക്കുകളെ ക്വോട്ടുചെയ്ത് കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘സുഹൃത്തുക്കളായ സ്ത്രീയും പുരുഷനും ഒരു കാറില്‍ യാത്ര ചെയ്താലോ ഒരു അടച്ചിട്ട റൂമില്‍ ഇരുന്നാലോ ഒരു കോഫീഷോപ്പില്‍ ഇരുന്നാലോ അതൊക്കെ അവിഹിതമാണെന്നു കരുതുന്നവര്‍ക്ക് മാനസിക രോഗമാണ്.’എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ നേരത്തെ ഭര്‍ത്താവ് രാഹുല്‍ പശുപാലിനൊപ്പം അറസ്റ്റിലായ രശ്മി തങ്ങളെ ക്രൈംബ്രാഞ്ച് കള്ളകേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇത് ആദ്യമായാണ് അവര്‍ പരസ്യമായ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത്.
ഇതിനിടെ ചുബനസമരത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കിസ് ഓഫ് ലൗ സംഘാടകന്‍ രാഹുല്‍ പശുപാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ചുംബന സമരത്തിനു ഒരു തുടര്‍ച്ച ഉണ്ടാകുക എന്നത് കാലം ആവശ്യപ്പെട്ടതാണ് അത് സ്വാഭാവികമായി ഉയര്‍ന്നു വന്നതാണ്.വ്യക്തിപരമായ മറ്റൊരാരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നു എന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
കുറ്റാരോപിതര്‍ക്കുള്ള നിബന്ധനകള്‍ അത്തരം ഒരു സമരത്തില്‍ പങ്കെടുക്കാനുള്ള ഞങ്ങളുടെ രാഷ്രീയ അവകാശത്തെ റദ്ദ് ചെയ്യുന്നില്ല എന്ന ബോധ്യത്തോടെ തന്നെ ധാര്‍മികതയുടെ പേരില്‍ ഞങ്ങളെടുക്കുന്ന തീരുമാനമാണിത്.
സമരം തുടങ്ങിയ കാലം മുതല്‍ അതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിട്ടുള്ള മാവോയിസ്റ്റ് മയക്കുമരുന്ന് പെണ്‍വാണിഭം ആക്രമണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ പീഡോഫൈലിനെ ചുംബനസമരവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും, ഇതിനെയൊക്കെ അതിജീവിച്ചു കിസ്സ് ഓഫ് ലവ് എന്ന ആശയം നിലനില്‍ക്കുന്നു എങ്കില്‍ അതിനിയും ഇവിടെ തന്നെ ഉണ്ടാകും.സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നതായും രാഹുല്‍ പറഞ്ഞു.