ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വരാനിരിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വലിയ സാധ്യതകളുള്ള പരിഷ്‌കരണ നടപടിയാണ് ജിഎസ്ടി. എന്നാല്‍ മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മ കാരണം പാതിവെന്ത നിലയിലാണ് ജിഎസ്ടി നടപ്പിലാക്കാന്‍ പോകുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കച്ചവടക്കാരുടെയും വ്യാപാരികളുടെയും ആശങ്ക പരിഹരിക്കാതെയാണ് ജിഎസ്ടി നടപ്പാക്കുന്നത്. നോട്ട് നിരോധനം പോലെ മുന്നൊരുക്കമൊന്നും ഇതിനായി നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.