റായ്ബറേലി കോച്ച്ഫാക്റ്ററി സ്വകാര്യവത്കരിച്ച്‌ തൊഴിലാളികളെ പെരുവഴിയിലാക്കരുതെന്നു സോണിയഗാന്ധി

soniya gandhi

ന്യൂഡല്‍ഹി: മോഡേണ്‍ കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സോണിയ ഗാന്ധി. റായ്ബറേലിയിലെ റെയില്‍വേ കോച്ച് ഫാക്ടറി വിഷയത്തില്‍ ഫാക്ടറി ജീവനക്കാരുടയും അവരുടെ കുടുംബാംഗങ്ങളുടെയും ആശങ്ക സ്ഥലം എംപി കൂടിയായ സോണിയ അറിയിച്ചു.

ആയിരകണക്കിന് പേരെ സ്വകാര്യവത്കരണം തൊഴില്‍രഹിതരാക്കും. പരീക്ഷണത്തിന്റെ ഭാഗമായാണ് കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും സോണിയ ചൂണ്ടിക്കാട്ടി.

യു.പി.എ സര്‍ക്കാരാണ് കുറഞ്ഞ ചെലവില്‍ മികച്ച കോച്ചുകള്‍ നിര്‍മിക്കുന്നതിനായി ഏറ്റവും നൂതനമായ കോച്ച് ഫാക്ടറി റായ്ബറേലിയില്‍ സ്ഥാപിച്ചത്. ഇത് സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുഃഖകരമാണ്. കോച്ച് ഫാക്ടറിയെ പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

Top