കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ സുപ്രധാന രേഖകല്‍ ലഭിച്ചെന്ന് വിവരം. റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളാണ് ലഭിച്ചത്.
ഹരിപ്പാട് സ്വദേശിനി രാധാമണിയാണ് മുഖ്യ ഇടനിലക്കാരിയെന്നാണ് സൂചന. ഇവരുടെ വീട്ടില്‍ നിന്നാണ് ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചത്.
ഇവിടെ നിന്ന് ലഭിച്ച ഡയറിയില്‍ ആര്‍ക്കൊക്കെ പണം നല്‍കി ആരില്‍ നിന്നെല്ലാം പണം സ്വീകരിച്ചു എന്നതടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീവത്സം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പ് 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തിയിരുന്നു.