കണാടകയില്‍ ലോകായുക്തയുടെ റെയ്ഡ്

ബെംഗളൂരു: കണാടകയില്‍ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 13 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

ബെംഗളൂരുവിലെ മൂന്നിടങ്ങളില്‍ പുലര്‍ച്ചെയാണ് ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടന്നത്. 200ലധികം ഉദ്യോഗസ്ഥര്‍ 70 ലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തി. റെയ്ഡില്‍ 6 ലക്ഷം രൂപ വിലമതിക്കുന്ന പണം, 3 കിലോ സ്വര്‍ണം, 25 ലക്ഷം രൂപയുടെ വജ്രങ്ങള്‍, 5 ലക്ഷം രൂപയുടെ പുരാവസ്തുക്കള്‍ എന്നിവ കണ്ടെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓഗസ്റ്റ് 17നും ലോകായുക്ത സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ബിദാര്‍, ധാര്‍വാഡ്, കുടക്, റായ്ച്ചൂര്‍, ദാവന്‍ഗെരെ, ചിത്രദുര്‍ഗ തുടങ്ങി 48 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

Top