കൊടകര കുഴല്‍പ്പണ കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ പ്രതികളുടെ വീടുകളില്‍ റെയ്ഡ്. പന്ത്രണ്ട് പ്രതികളുടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്.

ആകെ നഷ്ടമായ മൂന്നര കോടിയില്‍ രണ്ടരക്കോടി രൂപയാണ് ഇനിയും കണ്ടെടുക്കാനുള്ളത്. ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇരുപത് പേര്‍ക്കായി പണം നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്. തൃശൂര്‍ ജില്ല ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം.

പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടില്‍ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍.

 

Top